മുംബൈ: മുംബൈ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) കെട്ടിടത്തില്‍ തീപിടിത്തം. ബാന്ദ്രയിലെ കുര്‍ളാ കോംപ്ലക്‌സിലെ ആര്‍.ബി.ഐയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ എട്ട് എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നു.


