മീററ്റില്‍ യുവാക്കള്‍ 18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി

മീററ്റ്: മീററ്റില്‍ യുവാക്കള്‍ 18 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി. മീററ്റിലെ പരിഷിത്ത്ഗഡിലായിരുന്നു സംഭവം. മൂന്നു ദിവസമാണ് യുവതിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് മാനഭംഗത്തിനിരയാക്കിയത്. കാട്ടിലൂടെ സഹാദരനൊപ്പം യാത്രചെയ്യുമ്പോഴാണ് യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞൊരു വീട്ടില്‍ എത്തിച്ച് മാനഭംഗത്തിനിരയാക്കുകയായിരുന്നു.

യുവാക്കളുടെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് ഫോണ്‍ചെയ്യാന്‍ കഴിഞ്ഞതാണ് പെണ്‍കുട്ടിക്ക് രക്ഷയായത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപെടുത്തി. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഒളിവിലാണ്.

Top