മീററ്റില്‍ ഫ്‌ളാറ്റിന് തീപിടിച്ച് ആറ് മരണം

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഫ്‌ളാറ്റിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ലോഹിയ നഗറില്‍ സ്ഥിതി ചെയ്തിരുന്ന ഫ്‌ളാറ്റില്‍ പുലര്‍ച്ചെ 6.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം ഒന്നരമണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫ്‌ളാറ്റിലെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളിന് തീപിടിച്ചതാണ് സംഭവത്തിന് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Top