ഐസോള്‍: മിസോറാമില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് എംഎല്‍എമാര്‍ ഒന്നിച്ച് ഒരു ചടങ്ങില്‍ പങ്കടുക്കാനായി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഐസോള്‍ ജില്ലയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരു സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും പോലീസ് ഡ്രൈവറുമാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
മിസോറാമില്‍ എംഎല്‍എമാര്‍ക്കെതിരായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു


