മിഷന്‍ ഇംപോസിബിള്‍ അഞ്ചാം ഭാഗത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡിന്റെ സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ മിഷന്‍ ഇംപോസിബിള്‍ അഞ്ചാം ഭാഗത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ചാം ഭാഗത്തിലും നായകനാകാനായി ടോം ക്രൂയിസ് തന്നെയാണ് എത്തുന്നത്. ജെറമി റെന്നര്‍, റെബേക്ക ഫെര്‍ഗസണ്‍, സൈമണ്‍ പെഗ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഈ വര്‍ഷം ജൂലൈ 30 ന് തിയറ്ററുകളിലെത്തും.

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍രംഗങ്ങളും സാഹസിക പ്രകടനങ്ങളുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ക്രിസ്റ്റഫര്‍ മാക്യൂറിയാണ് മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്റെ സംവിധായകന്‍. മിഷന്‍ ഇംപോസിബിള്‍ സിരീയസിന്റെ അഞ്ച് ഭാഗങ്ങളുടെയും സംവിധായകര്‍ അഞ്ചു പോരാണെന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ വര്‍ഷം ടോം ക്രൂയിസിനെ നായകനാക്കി ‘ജാക്ക് റീച്ചര്‍’ എന്ന ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു ക്രിസ്റ്റഫര്‍ മാക്യൂറി.

Top