മിറ്റ്‌സുബിഷി ഔട്‌ലാന്‍ഡറിന്റെ പുതിയ പതിപ്പ് അവതരിച്ചു

ന്യൂയോര്‍ക്ക് ഓട്ടോ ഷോയുടെ 2015 എഡിഷനില്‍ മിറ്റ്‌സുബിഷി ഔട്‌ലാന്‍ഡറിന്റെ പുതിയ പതിപ്പ് അവതരിച്ചു. വലിയ തോതില്‍ പുതുക്കലുകള്‍ വരുത്തിയിട്ടുള്ള ഈ പതിപ്പ് 2016ല്‍ വിപണിയിലെത്തിക്കും.

പുതുക്കിയ ഡിസൈന്‍ മിറ്റ്‌സുബിഷിയുടെ മറ്റ് എസ്യുവികളിലും പകര്‍ത്തും. അതായത് അടുത്ത പുതുക്കലില്‍ പജീറോയ്ക്ക് നല്‍കുകസമാനമായ ശരീരഭാഷയായിരിക്കും.

എല്‍ഇഡി പൊസിഷന്‍ ലൈറ്റുകള്‍ ചേര്‍ത്ത ഹെഡ്‌ലാമ്പുകളാണ് ഔട്‌ലാന്‍ഡറിനുള്ളത്. മുന്‍വശത്തെ ഡിസൈന്‍ വലിയ തോതില്‍ മാറ്റിയിരിക്കുന്നതായി കാണാം. 18 ഇഞ്ച് അലോയ് വീലുകളാണുള്ളത്.

ഇരുവശത്തേക്കും ചേര്‍ന്നു നില്‍ക്കുന്ന ടെയ്ല്‍ലാമ്പ് ഡിസൈന്‍ മനോഹരമായിരിക്കുന്നു. മിറ്റ്‌സുബിഷി ജിടി എന്നാണ് ബാഡ്ജ് നല്‍കിയിരിക്കുന്നത്.

നിരവധി സുരക്ഷാ സന്നാഹങ്ങളോടെയായിരിക്കും 2016 ഔട്‌ലാന്‍ഡര്‍ വിപണിയിലെത്തുക. ഫോര്‍വാഡ് കൊളിഷന്‍ മിറ്റിഗേഷന്‍, ലേന്‍ ഡീപാര്‍ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട് വാഹനത്തില്‍. എന്‍ജിന്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

Top