ന്യൂഡല്‍ഹി: വ്യോമസേനയുടെ മിഗ്-27 വിമാനം പശ്ചിമ ബംഗാളിലെ അലിപൂര്‍ദൂവാറില്‍ തകര്‍ന്നു വീണു. പ്രദേശവാസികളായ രണ്ട് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഹസ്ഹിമാരാ എയര്‍ബെയ്‌സില്‍ നിന്നുമാണു മിഗ്-27 വിമാനം പറന്നുയര്‍ന്നത്.
അപകടത്തിനു മുമ്പു പൈലറ്റ് വിമാനത്തില്‍ നിന്നും സുരക്ഷിതമായി രക്ഷപെട്ടു. തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണു ഗ്രാമീണരുടെ മൃതദേഹം കണ്ടെത്തിയത്.


