മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം:മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആഭ്യന്തരസുരക്ഷാ വിഭാഗം, എന്‍.ഐ.എ, റോ എന്നീ ഏജന്‍സികളാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. വനാന്തരങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് അന്വേഷണം ശക്തിപ്പെടുത്തും. കേരളം, കര്‍ണാടക, സംസ്ഥാനങ്ങളില്‍ അന്വേഷണം ശക്തമാക്കും. ദൃശ്യങ്ങളില്‍ കാണിക്കുന്ന സ്ഥലം തിരിച്ചറിയാനും രൂപേഷിന്റെ ഇപ്പോഴത്തെ മുഖം ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാനുമാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം. ഇന്നലെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Top