മാവോയിസ്റ്റ് ക്യാമ്പ് പ്രത്യേക സേന തകര്‍ത്തു

ഫുല്‍ബനി(ഒഡീഷ): ഒഡീഷയിലെ കാന്‍ഡമല്‍ ജില്ലയില്‍ സുരക്ഷാസേന മാവോയിസ്റ്റ് ക്യാമ്പ് തകര്‍ത്തു. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണു ക്യാമ്പ് തകര്‍ത്തത്. ഏറ്റുമുട്ടലിനെത്തുടര്‍ന്നു മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്കു രക്ഷപ്പെട്ടു.

സ്ഥലത്തുനിന്നു നിരവധി ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തു. പ്രദേശത്ത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കായുള്ള സംയുക്ത സേനയുടെ തെരച്ചില്‍ തുരുമെന്നു എസ്പി കന്‍വര്‍ വിഷാല്‍ സിംഗ് അറിയിച്ചു.

Top