മാവോയിസ്റ്റ് ആക്രമണ ഭീതി: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

പാറ്റ്‌ന: മാവോയിസ്റ്റ് ആക്രമണ ഭീതിയെ തുടര്‍ന്ന്, 28 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ബിഹാറിലും ജാര്‍ഖണ്ഡിലുമായി കിഴക്കന്‍ റെയില്‍വേയുടെ കീഴിലുള്ള അഞ്ചു റെയില്‍വേ വിഭാഗങ്ങളിലായി, 28 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ പബ്ലിക് ഓഫീസര്‍ എ.കെ. റസാഖ് അറിയിച്ചു.

സെപ്റ്റംബര്‍ 21നും 30നും ഇടയ്ക്കായി, സ്ഥാപക ദിനം ആഘോഷിക്കുമെന്ന മാവോയിസ്റ്റുകളുടെ പ്രഖ്യാപനത്തിന് പുറകെയാണ് ഇങ്ങനെയൊരു നടപടി. ട്രെയിനുകളെ ലക്ഷ്യമിട്ടായിരിക്കും ഇവരുടെ പ്രധാന ആക്രമണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ മേഖലകളിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Top