മാലിയിലും എബോള; രണ്ടു വയസുള്ള കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചു

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലും എബോള സ്ഥിരീകരിച്ചു. രണ്ടു വയസുള്ള കുട്ടിയിലാണ് രോഗം കണ്‌ടെത്തിയിരിക്കുന്നത്. മാലിയില്‍ ആദ്യമായാണ് എബോള കണ്‌ടെത്തുന്നത്. കുട്ടിയെ കെയിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയും കുടുംബവും ഗിനിയിലായിരുന്നു. കഴിഞ്ഞ ആഴ്ച കുട്ടിയുടെ അമ്മ ഗിനിയയില്‍ മരിച്ചു. ഇതേതുടര്‍ന്നാണ് കുട്ടിയെ ബന്ധുക്കള്‍ മാലിയിലേക്ക് കൊണ്ടുവന്നത്. എബോള ബാധിച്ച് ഇതുവരെ 4,800 ല്‍ അധികം ആളുകളാണ് മരിച്ചത്. ഇതിലേറെയും സിയാറിലിയോണ്‍, ലൈബീരിയ, ഗിനി എന്നീ രാജ്യങ്ങളിലാണ്.

അതേ സമയം അമേരിക്കയില്‍ ഒരു ഡോക്ടര്‍ക്കുകൂടി എബോള സ്ഥിരീകരിച്ചു. ഗിനിയയില്‍ നിന്ന് മടങ്ങി വന്ന ഡോക്ടര്‍ക്കാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്. മാന്‍ഹാട്ടണ്‍ സ്വദേശി ക്രെയ്ഗ് സ്‌പെന്‍സര്‍ക്കാണ് (33) രോഗം ബാധിച്ചതായി കണ്‌ടെത്തിയത്.

മൂന്നാഴ്ച മുമ്പാണ് ഫിസിഷ്യനായ സ്‌പെന്‍സര്‍ നാട്ടില്‍ തിരിച്ചെത്തിയത്. പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ ന്യുയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് എബോള സ്ഥിരീകരിച്ചത്.

Top