മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയ എബിസിഡിക്ക് ശേഷവും ഒരു ഫണ്‍മൂവിക്കായാണ് മാര്‍ട്ടിന്റെ ശ്രമം എന്നറിയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണമാരംഭിക്കുമെന്നാണ് അറിയുന്നത്.

കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹണ്‍ഡ്രഡ് ഡേയ്‌സ് ഒഫ് ലവ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ഇപ്പോള്‍ മണിരത്‌നത്തിന്റെ സെറ്റിലാണ്. തുടര്‍ച്ചയായി മൂന്ന് മാസത്തെ ഡേറ്റാണ് മണിരത്‌നത്തിനായി ദുല്‍ഖര്‍ നല്‍കിയിരിക്കുന്നത്.

Top