മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് സുക്കര്‍ബര്‍ഗ് എത്തുന്നത്.

എറിക്‌സണ്‍, മീഡിയ ടെക്, നോക്കിയ, ക്വാല്‍കോം, സാംസങ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തിയേക്കും. ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മോദിയുമായും വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദുമായും സാന്‍ഡ്‌ബെര്‍ഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Top