മാരുതി സ്വിഫ്റ്റ് നവീകരിച്ച മോഡല്‍

മാരുതി സ്വിഫ്റ്റിനെ നവീകരിച്ച മോഡല്‍ കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്ത് ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ സ്വിഫ്റ്റിന് 4.42 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.

പഴയ മോഡലിലുപയോഗിച്ചിരുന്ന 85.8 ബിഎച്ച്പി പവറുള്ള എന്‍ജിനില്‍ നിന്നും അല്‍പം കരുത്ത് കുറച്ച്, 83.1 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പഴയ എന്‍ജിനെ അപേക്ഷിച്ച് കൂടുതല്‍ മൈലേജ് പുതിയ എന്‍ജിന്‍ നല്‍കുന്നു.

പഴയ മോഡലിലുപയോഗിച്ചിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലിന്റെ ഡീസല്‍ വേര്‍ഷനിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ മൈലേജ് പുതിയ മോഡല്‍ നല്‍കും. എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് മൈലേജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എന്‍ജിനു പുറമെ സ്വിഫ്റ്റിന്റെ എക്സ്റ്റീരിയര്‍ ഫീച്ചറുകളിലും ചില ഫിനിഷിംഗ് ടച്ചുകള്‍ നല്‍കിയിരിക്കുന്നു. പുതിയ മോഡലില്‍ വലിയ എയര്‍ ഡാം നല്‍കിയിട്ടുണ്ട്. മാത്രമല്ല ഫ്രണ്ട് ഗ്രില്‍, അലോയ് വീല്‍ ഡിസൈനുകള്‍, വീല്‍ ക്യാപ്‌സ് എന്നിവയിലും കാര്യമായ രൂപമാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതു കാണാം. പുതിയ മോഡല്‍ വയലറ്റ്, റെഡ്, ഗ്രേ എന്നീ കളറുകളില്‍ ലഭ്യമാകും.

എല്‍എക്‌സ്‌ഐ, എല്‍ഡിഐ വേരിയന്റുകള്‍ അഡ്ജസ്റ്റു ചെയ്യാവുന്ന ഹെഡ് റെസ്റ്റുകളോടെയാണ് എത്തുന്നത്. പുതുതായിറങ്ങുന്ന എല്‍എക്‌സ്‌ഐ+ മോഡലില്‍ മുന്‍ പവര്‍ വിന്‍ഡോകളും, റിമോട്ട് ലോക്കിംഗ് സിസ്റ്റവും നല്‍കിയിരിക്കുന്നു. ഓഡിയോ പ്‌ളെയര്‍, ,ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ വിംഗ് മിററുകള്‍ എന്നിവ വിഎക്‌സ്‌ഐ മോഡലിലും വിഡിഐ മോഡലിലും നല്‍കിയിരിക്കുമ്പോള്‍, എബിഎസ് സിസ്‌ററം വിഡിഐ മോഡലില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

ഏറ്റവും കൂടിയ മോഡലുകളായ സീഎക്‌സ്‌ഐ, സീഡിഐ വേരിയന്റുകളില്‍ റിമോട്ട് ലോക്കിംഗ്, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓഡിയോ പ്‌ളെയറിനു ബ്‌ളൂടൂത്ത് സൗകര്യം എന്നിവയും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും നല്‍കിയിരിക്കുന്നു.

Top