മാരുതി സുസുക്കി സെലേറിയോ സെഡ്.എക്‌സ്.ഐ വിപണിയിലെത്തി

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ് മിഷന്‍ (എ.എം.ടി) സംവിധാനവുമായി മാരുതി സുസുക്കി സെലേറിയോയുടെ ഉയര്‍ന്ന വേരിയന്റായ സെഡ്.എക്‌സ്.ഐ വിപണിയിലെത്തി. 4.99 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ബ്ലൂടൂത്ത്, റേഡിയോ, സി.ഡി, യു.എസ്.ബി എന്നിവയുള്ള ഓഡിയോ പ്ലേയര്‍, വൈദ്യുതികൊണ്ട് ക്രമീകരിക്കാവുന്ന പുറത്തെ റിയര്‍വ്യൂ മിററുകള്‍, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, ബോഡി നിറത്തിലുള്ള വിങ് മിററുകള്‍, ബോഡി നിറത്തിലുള്ള ബമ്പര്‍ തുടങ്ങിയവയാണ് സെലേറിയോ സെഡ്.എക്‌സ്.ഐ മോഡലിന്റെ സവിശേഷതകള്‍.

67 ബി.എച്ച്.പി പരമാവധി കരുത്തും 90 എന്‍.എം ടോര്‍ക്കും പകരുന്ന ഒരുലിറ്റര്‍ കെ സിരീസ് എന്‍ജിന്‍ വാഹനത്തിന് കരുത്ത് പകരും.

Top