മാരുതി സുസുക്കിയുടെ മാര്‍ച്ച് പാദത്തില്‍ ലാഭം 1284.2 കോടി

ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ലാഭത്തില്‍ 60.5 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ ലാഭം 1284.2 കോടിയായി ഉയര്‍ന്നു. മുന്‍ സാമ്പത്തികവര്‍ഷത്തില്‍ ഇതേകാലയളവില്‍ ലാഭം 800 കോടിയായിരുന്നു.

വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയും അസംസ്‌ക്യത വസ്തുക്കളുടെ ചെലവ് കുറഞ്ഞതുമാണ് ലാഭത്തിന് ആധാരം. വില്‍പ്പനയില്‍ മാത്രം 12.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ വില്‍പ്പന 13,272 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭത്തില്‍ മുന്നേറ്റമുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 3711 കോടി രൂപയാണ് 201415 സാമ്പത്തികവര്‍ഷത്തിലെ ലാഭം. മുന്‍പത്തെ വര്‍ഷം ഇത് 2783 കോടിയായിരുന്നു.

Top