മാരുതി സിയസ് ആറിന് എത്തും

മാരുതി സുസുക്കിയുടെ ഇടത്തരം സെഡാന്‍ സിയസ് ആറിന് നിരത്തിലിറങ്ങും. പെട്രോളിലും ഡീസലിലും നാലു വീതം വേരിയന്റുകളിലായിരിക്കും സിയസ് പുറത്തിറങ്ങുന്നത്. 1.4 ലിറ്ററിന്റെ കെ സീരീസ് എന്‍ജിനാണ് പെട്രോള്‍ വേര്‍ഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ മോഡലിന് ശക്തി പകരുന്നത് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് യൂണിറ്റാണ്.

ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, ഫോക്‌സ് വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയോടായിരിക്കും സിയസിന് മത്സരിക്കേണ്ടി വരുന്നത്. ഏഴര ലക്ഷത്തിനും പതിനൊന്നര ലക്ഷത്തിനും ഇടയില്‍ വിലയാകുമെന്നാണ് സൂചന. വളരെ വിശാലമായ ക്യാബിനാണ് സിയസിനുള്ളത്. ടച്ച് സ്‌ക്രീന്‍ സിസ്റ്റവും പ്രത്യേകതയാണ്. പെട്രോള്‍ വേരിയന്റിന് 20.73 കിലോമീറ്ററും ഡീസല്‍ വേരിയന്റിന് 26.21 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

വിവിധ വേരിയന്റുകളുടെ പ്രത്യേകതകള്‍

വിഎക്‌സ് ഐ/വിഡി ഐ അടിസ്ഥാനമോഡല്‍. പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്‌സ്, ആംറെസ്റ്റ്, കീലെസ് എന്‍ട്രി, യുഎസ്ബി സൗകര്യത്തോടു കൂടിയ ഓഡിയോ സിസ്റ്റം, കാര്‍ഡ് റീഡര്‍, ഫാബ്രിക് നിര്‍മ്മിത അപ്‌ഹോള്‍സ്റ്ററി, ഇല്ക്ട്രിക്കലി അഡ്ജസ്റ്റഡ് വിങ് മിറര്‍

വിഎക്‌സ് ഐപ്ലസ്/ വിഡിഐപ്ലസ് മുന്‍ പറഞ്ഞ ഫീച്ചറുകള്‍ കൂടാതെ ഡ്രൈവര്‍ എയര്‍ബാഗ്, ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്കിങ് സെന്‍സര്‍, ബ്ലൂടൂത്ത് സൗകര്യത്തോടു കൂടിയ ഓഡിയോ സിസ്റ്റം. ഉയരം ക്രമീകരിക്കാവുന്ന തരത്തിലുള്ള ഡ്രൈവേഴ്‌സ് സീറ്റ്, സ്റ്റിയ റിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍.

സെഡ്എക്‌സ് ഐ/സെഡ് ഡിഐ 15 ഇഞ്ച് അലോയി വീല്‍, റിയര്‍ സണ്‍ഷെയ്ഡ്, കീ ലെസ് എന്‍ട്രി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഇലക്ട്രിക് ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിറര്‍, റിവേഴ്‌സിങ് ക്യാമറ, ഫാബ്രികും ലെതറും കൂടിച്ചേര്‍ന്ന അപ്‌ഹോള്‍സ്റ്ററി, ഫ്രണ്ട് ഫോഗ് ലാമ്പ്‌സ്

സെഡ്എക്‌സ്‌ഐപ്ലസ്/ സെഡ് ഡി ഐപ്ലസ് സിയസിന്റെ ഏറ്റവും ടോപ്പ് എന്‍ഡ് മോഡലാണിത്. സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ലെതര്‍ ഉപയോഗിച്ചു കവര്‍ ചെയ്ത സ്റ്റിയറിങ് വീല്‍, 16 ഇഞ്ച് അലോയി വീല്‍.

Top