തിരുവല്ല: മാരാരിക്കുളത്തെ അനാഥാലയത്തില്‍ നിന്നും കാണാതായ എട്ട് കുട്ടികളെ കണ്ടത്തി. 14 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണിവര്‍. തിരുവല്ലയിലെ സ്‌കൂളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
പോലീസ് കുട്ടികളോട് വിവരങ്ങള്‍ ചോദിച്ച് അറിയിന്നുണ്ട്.തിങ്കാളാഴ്ച രാത്രിയാണ് അഞ്ച് ആണ്‍കുട്ടികളെയും മൂന്ന് പെണ്‍കുട്ടികളെയും അനാഥാലയത്തില്‍ നിന്നും കാണാതായത്. തുടര്‍ന്ന് അനാഥാലയ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.


