മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ അടികൊള്ളേണ്ടവര്‍: കെ.കെ. ലതികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ അടികൊള്ളേണ്ടവരാണന്നു കെ.കെ. ലതിക എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയെന്നതു കാടത്തമാണ് (അവരില്‍ ചിലര്‍ തല്ല് കൊള്ളേണ്ടവര്‍ ആണെങ്കിലും) എന്നാണു കെ.കെ. ലതിക തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇതോടൊപ്പം തന്നെയും തന്റെ ഭര്‍ത്താവിനേയും നിശിതമായി വിമര്‍ശിച്ച ചാനലിനെ ആക്രമിക്കാനോ ആക്ഷേപിക്കാനോ മുതിര്‍ന്നിട്ടില്ലെന്നും കെ.കെ. ലതിക ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.

Top