മാണി രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരും: വി.എസ്

തിരുവനന്തപുരം: മാണി രാജിവയ്ക്കും വരെ എല്‍ഡിഎഫ് പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബജറ്റും വിറ്റ് മാണി കാശാക്കുകയാണെന്ന് വി.എസ്. ആരോപിച്ചു. വിവിധ കക്ഷി നേതാക്കന്മാരും മാര്‍ച്ചില്‍ പങ്കെടുത്തു.

Top