മാണി ഗ്രൂപ്പിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കാനില്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എല്‍ ഡി എഫിലേക്ക് ക്ഷണിക്കാനില്ലെന്ന് എം എ ബേബി.
ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനൊപ്പം അഴിമതിയില്‍ കുളിച്ച് നില്‍ക്കുകയാണ് ഇപ്പോള്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും, കെ എം മാണിയും ഒരേ തൂവല്‍ പക്ഷികളാണ്. അഴിമതിയിലും, കോഴയിലുമാണ് യു ഡി എഫില്‍ അഭിപ്രായ സമന്വയമെന്നും ബേബി പറഞ്ഞു.

Top