തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കോടിയേരി.
മാണിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കി മാറ്റി. കെഎം മാണിക്കെതിരായി കേസ് എടുക്കുന്നതിന് ശക്തമായ തെളിവില്ലെന്ന വാദമാണ് വിജിലന്‍സ് കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ നല്‍കിയിട്ടുള്ളത് എന്നാണ് പത്ര റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്.
ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ തയ്യാറാക്കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ലെന്ന വാദം ഉയര്‍ത്തുന്നത് അസാധാരണമായ നടപടിയാണെന്നും മാണിയെ സംരക്ഷിച്ചുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


