കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയുടെ മറവിലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: അഴിമതിയുടെ കോട്ടയായ സെക്രട്ടറിയേറ്റിനുള്ളില്‍ ഭരണം നടക്കുന്നത് രാത്രിയുടെ മറവിലാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറിയേറ്റില്‍ കോഴയിടപാടുകളെല്ലാം വൈകിട്ട് അഞ്ചിന് ശേഷമാണ് നടക്കുന്നതെന്നും തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് മന്ത്രിമാര്‍ മല്‍സരിച്ച് കളവ് നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.

അഴിമതിയാരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെ കൊള്ളസംഘമാണ് ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ. ബജറ്റ് വിറ്റ് കോടികളുടെ കോഴ വാങ്ങിയ കെ.എം മാണിയെ ശിക്ഷിക്കേണ്ടതിന് പകരം നിയമസഭയിലിരുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ രാജിവെച്ച് പുറത്ത് പോകുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

Top