കോഴിക്കോട്: ബാര്‍ കോഴ ആരോപണത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്ട്രേറ്റിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് സമരക്കാരെ പിരിച്ചു വിട്ടത്.
മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം


