തിരുവനന്തപുരം: കെ എം മാണിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മാണിക്കും കെ ബാബുവിനുമെതിരായ കേസ് വിജിലന്‍സ് ഒതുക്കിയെന്ന് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സോളാര്‍ അന്വേഷണ കമ്മിഷന്‍ മുമ്പാകെ പ്രതിയെന്ന മട്ടില്‍ മുഖ്യമന്ത്രിക്ക് നില്‍ക്കേണ്ടി വരുമെന്നും വിഎസ് പറഞ്ഞു.
വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് അഴിമതിക്കാരനെന്നായിരുന്നു മാണിയുടെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന വിശദ ചര്‍ച്ചയിലേയ്ക്ക് കടക്കാതെ ധനകാര്യ ബില്‍ വിഷയ നിര്‍ണയ സമിതിക്ക് അയച്ചാണ് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.


