മാട്ടിറച്ചി സമരം പിന്‍വലിച്ചു; തിങ്കളാഴ്ച മുതല്‍ കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരും

മലപ്പുറം: ജൂലൈ 19 മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും നടത്തിവന്ന കന്നുകാലി വ്യാപാരികളുടെയും ഇറച്ചി കച്ചവടക്കാരുടെയും പണിമുടക്ക് പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുമെന്ന് കേരള കന്നുകാലി വ്യാപാര ക്ഷേമസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലേക്ക് കന്നുകാലികളുമായി വരുന്ന ലോറികള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ ആക്രമിച്ച് കന്നുകാലികളെ തട്ടിയെടുക്കുന്നത് പതിവായതോടെയാണ് വ്യാപാരികള്‍ സമരം ആരംഭിച്ചത്.

Top