മാഞ്ജി മന്ത്രിസഭയിലെ ഏഴു മന്ത്രിമാരോട് ഉടന്‍ രാജിവയ്ക്കാന്‍ നിര്‍ദ്ദേശം

പാറ്റ്‌ന: ജിതന്‍ കുമാര്‍ മാഞ്ജി മന്ത്രിസഭയിലെ ഏഴു മന്ത്രിമാരോട് ഉടന്‍ രാജിവച്ച് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ഐക്യജനതാ ദള്‍ അന്ത്യശാസനം നല്‍കി.
ഒരാഴ്ചയായി ബീഹാറില്‍ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് പാര്‍ട്ടി നിര്‍ദ്ദേശം വന്നത്.
നരേന്ദ്ര സിംഗ് , മഹാചന്ദ്ര പ്രസാദ് സിംഗ്, ഭീംസിംഗ്, നിതീഷ് മിശ്ര, ഷാഹിദ് അലി ഖാന്‍, സാമ്രാട്ട് ചൗധരി, ബ്രിഷന്‍ പട്ടേല്‍ എന്നീ മന്ത്രിമാരോടാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴുപേരും മാഞ്ജിയെ പിന്തുണയ്ക്കുന്നവരാണ്. മാഞ്ജിയെ പിന്തുണയ്ക്കുന്ന വിനയ് ബെഹാരി സ്വതന്ത്രനാണ്.

രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായണ്‍ സിംഗ് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി.

Top