ന്യൂഡല്‍ഹി: മാഗി ന്യൂഡില്‍സിന്റെ വില്‍പ്പന സപ്ലെയ്‌കോ നിരോധിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നിരോധനം. നിലവിലുള്ള സ്‌റ്റോക്ക് തിരിച്ചെടുക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
മാഗി നൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുണ്ടെന്ന യു.പി ഭക്ഷ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി.
ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാഗി നൂഡില്‍സ് സാമ്പിളുകളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും കാരീയത്തിന്റെയും അംശം കണ്ടെത്തിയിരുന്നു.


