വാഹനലോകം കാത്തിരിക്കുന്ന മഹീന്ദ്രയുടെ ചെറു എസ്‌യുവിയായ ടിയുവി 300 മോഡലിന്റെ ബുക്കിംഗുകള്‍ ഇന്ന് ആരംഭിക്കും. 6.5 ലക്ഷത്തിനും 8.5 ലക്ഷത്തിനുമിടയിലാണ് വില. വാഹനത്തിന്റെ ലോഞ്ചിംഗ് വരുന്ന പത്താം തീയതിയാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് മോഡല്‍ വികസിപ്പിച്ചെടുത്തത്.
മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക് 80 എന്ന പുതിയ ഡീസല്‍ എന്‍ജിനായിരിക്കും ടിയുവി 300 മോഡലില്‍ ഘടിപ്പിക്കുക. മാന്വല്‍, സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ഘടിപ്പിക്കും. നാലു മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. യുദ്ധടാങ്കിന്റെ ഡിസൈന്‍ ശൈലിയുടെ ചുവടുപിടിച്ചാണ് മഹീന്ദ്ര രൂപകല്‍പന ചെയ്തിരിക്കുന്നത്.


