മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. പധാനമന്ത്രി നരേന്ദ്ര മോഡിയടക്കം 40,000 പേരുടെ സാന്നിധ്യത്തില്‍ മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.ഗവര്‍ണര്‍ സി.വി റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ചെറിയ മന്ത്രിസഭയായാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഏക്‌നാഥ് ഗഡ്‌സെ, സുധീര്‍ മുഗാന്ദിവര്‍ , വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ ക്ഷണം മാനിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ചടങ്ങില്‍ പങ്കെടുത്തു.

Top