മഹാരാഷ്ട്രാ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് ലക്ഷ്യമിട്ട് ഹൈക്കമാന്‍ഡ്

മുംബൈ: മഹാരാഷ്ട്രാ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് ലക്ഷ്യമിട്ട് ഹൈക്കമാന്‍ഡ്. സംസ്ഥാന അധ്യക്ഷനെയടക്കം നേതൃത്വത്തില്‍ നിന്നും മാറ്റി പുതിയ നേതൃനിരയെ അവതരിപ്പിക്കാനാണ് നീക്കം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സജീവസാന്നിധ്യമായിട്ടുള്ളത് മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പേരാണ്. കൊങ്കണ്‍ മേഖലയിലെ മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ, വിദര്‍ഭ മേഖലയില്‍ നിന്നുള്ള വിലാസ് മുത്തംവാര്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണനയിലുണ്ട്.

തിരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പോകാന്‍ നേതൃത്വതിന് സാധിക്കുന്നില്ലെന്ന തിരിച്ചറിവാണ് നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നേതൃമാറ്റംഉണ്ടാവുകയെന്നാണ് സൂചന.

Top