മഹാരാഷ്ട്രാ ഉപതിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പുനരാലോചിക്കണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:  മഹാരാഷ്ട്രാ ഉപതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുള്ള ശിവസേനയുടെ നിലപാട് പുനരാലോചിക്കണമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ.  ഇരു പാര്‍ട്ടികളും തമ്മില്‍ ഒരുമിച്ചു നില്‍ക്കണമെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യം ഒരിക്കലും തകരില്ലെന്നും  അമിത് ഷാ ശിവസേനാ മേധാവി ഉദ്ധവ് താക്കറെയെ ഫോണില്‍ അറിയിച്ചു.  ഇരുപത്തി അഞ്ച് വര്‍ഷങ്ങളായുള്ള ഇരു പാര്‍ട്ടികളുെടയും സഖ്യത്തിന് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെറിയ രീതിയിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു.

Top