മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലുറച്ച് ശിവസേന നേതൃത്വം

മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും വേണമെന്ന നിലപാടിലുറച്ച് ശിവസേന നേതൃത്വം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാവുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ചക്കുള്ളില്‍ അറിയിക്കാനും നിര്‍ദേശം നല്‍കി.

ഇക്കാര്യത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പുകളും വേണമെന്നുള്ള നിലപാടില്‍ ശിവസേന നേതൃത്വം ഉറച്ച് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന ഭിന്നതകള്‍ മറക്കാന്‍ തയ്യാറാണെന്ന് പറയുന്ന സേന നേതാക്കള്‍ മന്ത്രിസഭാ പ്രവേശനത്തിന്റെ കാര്യത്തില്‍ ബിജെപിയാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടിലാണ്.

ഇക്കാര്യത്തില്‍ ബിജെപിയാകട്ടെ ശിവസേന ആദ്യം പിന്തുണ പ്രഖ്യാപിക്കട്ടെ എന്നിട്ടാവാം മന്ത്രിസ്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ച എന്ന നിലപാടിലാണ് ശിവസേനയെ വിശ്വസത്തിലെടുക്കാതെ ബിജെപി നേതൃത്വം മുന്നോട്ട് പോകുകയാണെങ്കില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്ന നിലപാടിലാണ് ശിവസേനയിലെ മുതിര്‍ന്ന നേതാക്കള്‍. ശിവസേനയുടെ അന്ത്യശാസനത്തെ സമ്മര്‍ദ്ദ തന്ത്രമായാണ് ബിജെപി കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് നിയമസഭാ സമ്മേളനത്തിന് മുന്‍പായി തീരുമാനം ഉണ്ടാകുമെന്ന പ്രതിക്ഷയിലാണ് ഇരു പാര്‍ട്ടികളും.

Top