മുംബൈ: പുതിയ ടോള്‍ നയത്തിന്റെ ഭാഗമായി മെയ് 31ഓടെ സംസ്ഥാനത്തെ 12 ടോള്‍ ബൂത്തുകള്‍ അടയ്ക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ . 53 ടോള്‍ ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ ലൈറ്റ് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്കും മെയ് 31 മുതല്‍ ടോള്‍ നല്‍കേണ്ട. എന്നാല്‍ മുംബൈ പൂനെ എക്‌സ്പ്രസ് വെ ഉള്‍പ്പെടെ മുംബൈയിലേക്ക് പ്രവേശിക്കുന്ന അഞ്ച് ടോള്‍ ബൂത്തുകള്‍ക്കും പുതിയ നയം ബാധകമാണ്. ഇവിടെ ടോള്‍ പിരിവ് തുടരുന്ന കാര്യത്തില്‍ ജൂലൈയോടെ തീരുമാനമെടുക്കും.
കോണ്‍ഗ്രസ്, ശിവസേന, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന എന്നീ പാര്‍ട്ടികള്‍ ടോള്‍ പിരിവിനെതിരെ കാമ്പയിന്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ ടോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിരുന്നു.