മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് ആരംഭിച്ചു

മുംബൈ:മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പിന് തുടക്കമായി. ചതുഷ്‌ക്കോണ മൽസരം നടക്കുന്ന മഹാരാഷ്ട്രയിൽ എട്ടേകാൽ കോടി വോട്ടർമാരാണ് വോട്ടുകൾ രേഖപ്പെടുത്താൻ ബുധനാഴ്ച ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 288 മണ്ഡലങ്ങളിലായി 4120 സ്ഥാനാർഥികളാണ് ഇവിടെ മൽസര രംഗത്തുള്ളത്. നിയമസഭയ്‌ക്കൊപ്പം ബീഡ് മണ്ഡലത്തിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കും.

ശക്തമായ ത്രികോണ മൽസരം നടക്കുന്ന ഹരിയാനയിൽ ആകെയുള്ള 90 മണ്ഡലങ്ങളിലായി 1351 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

Top