മലേഷ്യ ഓപ്പണ്‍ സെമിയില്‍ സൈനക്ക് തോല്‍വി; ഒന്നാം റാങ്ക് നഷ്ടമായി

ക്വാലാലംപൂര്‍: മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ സെമിഫൈനലില്‍ സൈന നെഹ്‌വാളിനു തോല്‍വി. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ചൈനയുടെ ലി ഷിറൂയിയോട് 2113, 1721, 2022 എന്ന സെറ്റിനാണ് സൈനയുടെ പരാജയം.

ചൈനീസ് താരം സണ്‍യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സൈന സെമിയിലെത്തിയത്. സെമിയില്‍ തോറ്റതോടെ ലോക റാങ്കിംഗില്‍ ഇന്ത്യയുടെ സൈന നെഹ്‌വാലിന്റെ ഒന്നാം സ്ഥാനം നഷ്ടമായി.

Top