ക്വാലാലംപുര്‍: മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല. വെള്ളിയാഴ്ച രാവിലെ സാബാ ജില്ലയിലാണു ഭൂചലനം ഉണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സാബായില്‍ നിന്നും 54 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മലേഷ്യയില്‍ ഭൂചലനം; ആളപായമില്ല


