മലേഷ്യന്‍ നാവിക സേന കപ്പല്‍ കാണാതായി

ന്യൂഡല്‍ഹി: എംഎച്ച് 370, എംഎച്ച് 17 വിമാന ദുരന്തങ്ങള്‍ക്ക് പിന്നാലെ മലേഷ്യയെ പിടിച്ചു കുലുക്കി അടുത്ത ദുരന്ത വാര്‍ത്ത. മലേഷ്യന്‍ നാവികസേനയുടെ കപ്പല്‍ കാണാതായി. ഏഴു ജീവനക്കാരാണു കപ്പലിലുള്ളത്. ഞാ!യറാഴ്ച മുതലാണു കപ്പല്‍ കാണാതായത്. സിബി204 കപ്പലുമായുള്ള വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതായി ദ് റോയല്‍ മലേഷ്യന്‍ നേവി അറിയിച്ചു. സബ തീരത്തിനു സമീപമാണു അവസാനമായി കപ്പല്‍ കാണപ്പെട്ടത്. കപ്പലിനായുള്ള തെരച്ചില്‍ ആരംഭിച്ചു.

Top