മലാലയുടെ നോബേല്‍ സമ്മാനത്തുക ഗാസയിലേ സ്‌കൂളിലേക്ക്

ലണ്ടന്‍: നോബേല്‍ സമ്മാന ജേതാവ് മലാല യുസഫ് സായ് തനിക്കു ലഭിച്ച സമ്മാന തുകയായ 50,000 ഡോളര്‍ ഗാസയിലേ സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനായി നല്‍കും. ഐക്യരാഷ്ട്ര സഭയ്ക്കാണ് മലാല തുക കൈമാറുക. ഈ പണം പിന്നീട് ഐക്യരാഷ്ട്ര സഭ ഗാസയിലേ സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കും.17-കാരിയായ മലാലയെ പാശ്ചാത്യ വിദ്യാഭ്യാസം സ്വീകരിക്കുന്നുവെന്ന കാരണത്താല്‍ താലിബാന്‍ ആക്രമിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മലാല ഏറെ നാളുകള്‍ ആശുപത്രിയില്‍ ഡോക്ടറുമാരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.

വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസ് പുരസ്‌കാരവും മലാലയ്ക്കാണ് ലഭിച്ചിരിക്കുന്നത്. പാലസ്തീനിലെ നിരപരാധികളായ കുട്ടികള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ സഹിക്കേണ്ടി വന്നു.

Top