മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ അപര്‍ണ വിനോദ്

മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് അപര്‍ണ വിനോദ് എന്ന പുതുമുഖ താരം. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന സിനിമയില്‍ നായികാവേഷം അവതരിപ്പിച്ച അപര്‍ണ യുവനടന്‍ ആസിഫ് അലിയുടെ നായികയാവുന്നു.

വിനോദ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂര്‍ എന്ന സിനിമയിലാണ് അപര്‍ണ ആസിഫിന്റെ നായികയാകുന്നത്.

ചിത്രത്തില്‍ ഡേയ്‌സി എന്ന സെയില്‍സ് ഗേളിന്റെ വേഷമാണ് അപര്‍ണയ്ക്ക്. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍ എന്നിവരാണ് ആസിഫിനെ കൂടാതെ ഈ സിനിമയിലെ നായകന്മാര്‍. നേരത്തെ മറ്റൊരു നടിയെയാണ് ഈ വേഷത്തിനായി കണ്ടുവച്ചിരുന്നത്. എന്നാല്‍, ആ നടി വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് അപര്‍ണയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

1980 കാലഘട്ടത്തില്‍ ഒരു ചെറിയ പട്ടണത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിനാല്‍ തന്നെ കഥാപാത്രങ്ങള്‍ റിട്രോ ലുക്കിലാവും എത്തുന്നത്. അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

രഞ്ജിത്ത് കമല ശങ്കറും സലീല്‍ ദൃശ്യനും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. തലശേരിയാണ് പ്രധാന ലൊക്കേഷന്‍.

Top