കൊച്ചി: മലയാള സിനിമക്ക് ഇനി ഫ്‌ളക്‌സുകളില്ലാത്ത കാലം. ജൂണ്‍ ഒന്ന് മുതല്‍ ഇവരുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. തീരുമാനത്തിന് പിന്നില്‍ പരിസ്ഥിതി സ്‌നേഹം മാത്രമാണെന്ന് കരുതേണ്ട. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് ഫ്‌ളക്‌സ് ഉപയോഗിച്ചുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തീരുമാനിച്ചത്.
ചെലവുചുരുക്കലിന് ഒപ്പം ഫ്‌ളക്‌സ് നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ നിര്‍മാതാക്കള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.
നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ മമ്മൂട്ടി നായകാനായ വര്‍ഷം സിനിമയുടെ പരസ്യത്തിനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. പരസ്യത്തിനായുള്ള ഈ തുക സിനിമയുടെ മറ്റ് മേഖലകളില്‍ ഉപയോഗിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്


