മലയാളിയുടെ ഐഎസ് ബന്ധം: അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: മലയാളിയുടെ ഐ.എസ് ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പാലക്കാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ റോ ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് വിവരം കൈമാറിയിട്ടുണ്ട്. ആദ്യമായാണ് ഐ എസ് ബന്ധം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുണെയിലെ ചില യുവാക്കളുടെ ഐ എസ് ബന്ധം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് റിപ്പോര്‍ട്ട് തേടിയതായി സൂചനയുണ്ട്.

കശ്മീരില്‍ പൊതുവേദിയില്‍ ചിലര്‍ ഐഎസിന്റെ പതാക വീശിയതായി സൈന്യം റിപ്പോര്‍ട്ട് ചെയ്തത് അടുത്തിടെയാണ്.ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സായുധ ജിഹാദി ഗ്രൂപ്പാണ് ഐ എസ്. ഇറാഖിലും ഷാമിലുമുള്ള ഈ വിമതവിഭാഗം 2014 ജൂണ്‍ 29 മുതല്‍ ദൗലത്തുല്‍ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനര്‍നാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഖലീഫയായും പ്രഖ്യാപിച്ചിരുന്നു.

Top