മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലിനടുത്ത് എടരിക്കോട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറഞ്ഞു ഡ്രൈവര്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി മനോഹരന്‍ റാസു ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.

അപകടമുണ്ടായ ഉടനെ ടാങ്കറിന്റെ ടയറിന് തീപ്പിടിച്ചെങ്കിലും അണയ്ക്കാനായി. ടാങ്കര്‍ കാലിയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

നിയന്ത്രണം വിട്ട ടാങ്കര്‍ 50 അടിതാഴ്ചയിലേക്കാണ് മറിഞ്ഞത്. തീയണച്ചെങ്കിലും ടാങ്കര്‍ കാലിയാണെന്ന് അറിയാഞ്ഞതിനാല്‍ അഗ്‌നിശമന സേനയുടെ ആറ് വാഹനങ്ങളില്‍ നിന്ന് വെള്ളം ചീറ്റിച്ചിരുന്നു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും അധികൃതര്‍ വിശ്ചേദിച്ചിരുന്നു.

ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റിലേക്ക് വാതകം നിറയ്ക്കാന്‍ പോവുകയായിരുന്നു ലോറി.

മരിച്ച ഡ്രൈവറെകുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.

Top