മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കീരീടം അമേരിക്കയുടെ സെറീന വില്യംസിന്. ഫൈനലില്‍ സ്‌പെയിന്റെ കാര്‍ല സുവാരസ് നവാരോയെ 5നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന കിരീടം നേടിയത്. സ്‌കോര്‍: 6-2, 6-0.
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരമായ സെറീനയുടെ എട്ടാം മയാമി ഓപ്പണ്‍ കിരീട നേട്ടമാണിത്. ടൂര്‍ണമെന്റിനിടെ സെറീന കരിയറിലെ 700-ാം ജയമെന്ന നാഴികകല്ല് പിന്നിട്ടിരുന്നു.


