മമ്മൂട്ടി ഫയര്‍മാനാകുന്നു

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി ഫയര്‍മാനാകുന്നു. ആദ്യമായാണ് മമ്മൂട്ടി സിനിമയില്‍ ഫയര്‍മാന്റെ റോളില്‍ അഭിനയിക്കുന്നത്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്‌ടോബറില്‍ ആരംഭിക്കും. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.

സിദ്ധിഖ്, സലിം കുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. നായികയെ തീരുമാനിച്ചിട്ടില്ല. രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷമാണ് മമ്മൂട്ടിയുടെ ഉടന്‍ റിലീസാവാനുള്ള ചിത്രം.

ദിലീപ് നായകനായ ക്രേസി ഗോപാലന്‍, ജയറാം നായകനായ വിന്റര്‍, പ്രൃഥിരാജ് നായകനായ തേജ ഭായ് ആന്‍ഡ് ഫാമിലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ദീപു കരുണാകരനാണ്.

Top