മമ്മൂട്ടിയുടെ പുതിയ ചിത്രം വര്‍ഷം; ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന വര്‍ഷത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത് ശങ്കറാണ് സിനിമയുടെ സംവിധായകന്‍. ആശ ശരത്, മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പദ്മ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സന്തോഷ് വര്‍മ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്തു എന്ന പ്രത്യേകതയും വര്‍ഷത്തിനാണ്.

മമ്മൂട്ടിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ മമ്മുട്ടി ഡോട് കോമിലൂടെയാണ് ഓഡിയോ റിലീസ് തത്സമയ സംപ്രേഷണം ചെയ്തത്.

Top