മമ്മൂട്ടിയുടെ നായികയായി ആന്‍ഡ്രിയ

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ആന്‍ഡ്രിയ ജെറമിയ മമ്മൂട്ടിയുടെ നായികയാകുന്നു.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന്‍ എന്ന ചിത്രത്തിലേക്കാണ് ആന്‍ഡ്രിയ അഭിനയിക്കാനൊരുങ്ങുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണെന്നാണ് സൂചന. ചിത്രത്തില്‍ മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കും.

Top