മമ്മൂട്ടിയും സിദ്ധിക്കും ഒന്നിക്കുന്നു, ഭാസ്‌കര്‍ ദി റാസ്‌കല്‍

വലിയ ഇടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കര്‍ സിദ്ധിക്കും മമ്മൂട്ടിയും ഒരുമിക്കുന്നു. ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്നാല്‍ ചിത്രത്തിന്റെ പേര്. സിദ്ധിക്ക് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

10 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ക്രോണിക് ബാച്ച്‌ലറാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ഹിറ്റ്ലര്‍ വന്‍ വിജയമായിരുന്നു. അടുത്ത വര്‍ഷം വിഷുവിന് ഭാസ്‌കര്‍ ദി റാസ്‌കല്‍ റിലീസ് ചെയ്യും.

സലിം അഹമ്മദിന്റെ പത്തേമാരി, ദീപു കരുണാകരന്റെ ഫയര്‍മാന്‍, കല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയ്ക്ക് ശേഷമായിരിക്കും ഭാസ്‌കര്‍ ദി റാസ്‌ക്കലിന്റെ ഷൂട്ടിങ് തുടങ്ങുക.

Top