മമത ബാനര്‍ജിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി രംഗത്ത്. സ്വന്തം കിലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ ഭീതിയാണ് മമതയ്ക്കന്ന് ബിജെപി. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പാലിക്കാന്‍ മമതക്കായില്ലെന്നും ഇതുവരെ എതിര്‍ത്തിരുന്ന ഇടതുപക്ഷവുമായി സഖ്യം സ്ഥാപിക്കാനാണ് മമതയുടെ ശ്രമമെന്നും ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മമത രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ എംപിയെ സിബിഐ അറസ്റ്റു ചെയ്തതിനു പിന്നാലെ രൂക്ഷവിമര്‍ശനമായിരുന്നു മമത ബിജെപിക്കെതിരെ ഉന്നയിച്ചത്. പ്രതികാര രാഷ്ട്രീയമാണ് ബിജെപിക്കെന്നും. ബിജെപിയെ നേരിടാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലറങ്ങണമെന്നും മമത പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപിയുടെ പ്രതികരണം.

Top