മന്‍മോഹന്‍ സിംഗിനെതിരേ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ഹരിയാനഃ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തു വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സഹപ്രവര്‍ത്തകര്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ഒരക്ഷരം പോലും ശബ്ദിക്കാതിരുന്നെന്നും ഷാ ആരോപിച്ചു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.

Top